Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Services

Middle East and Gulf

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മി​ട്ട​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് പു​ന​രാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സ​ർ​വീ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സ് ജൂ​ലൈ നാ​ലി​നും പു​ന​രാ​രം​ഭി​ച്ചു.

ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നി​ന്നും രാ​വി​ലെ 11ന് സ​ലാ​ല​യി​ലേ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​തി​രി​കെ കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് സ​ർ​വീ​സ്. കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​കോ​ഴി​ക്കോ​ട് നി​ന്നും പു​റ​പ്പെ​ടും.

11.05ന് ​കു​വൈ​റ്റി​ൽ നി​ന്നും തി​രി​കെ പു​റ​പ്പെ​ട്ട് വൈകുന്നേരം 6.50ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. ബംഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സം പു​ല​ർ​ച്ചെ 2.25ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 4.50ന് ​കു​വൈ​റ്റി​ൽ ലാ​ൻ​ഡ് ചെ​യ്യും.

അ​തേ ദി​വ​സം കു​വൈ​റ്റി​ൽ നി​ന്നും രാ​വി​ലെ 5:50ന് ​തി​രി​കെ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.25ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്, മ​റ്റു പ്ര​മു​ഖ ബു​ക്കിം​ഗ് ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ജൂ​ലൈ അഞ്ച് മു​ത​ൽ കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സെ​ക്ട​റി​ലെ വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നാ​യി ഉ​യ​ർ​ത്തും. ഇ​തോ​ടെ ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.15ന് ​കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ ഏഴ് മു​ത​ൽ ബെം​ഗ​ളൂ​രു - കു​വൈ​റ്റ് സെ​ക്ട​റി​ലും ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​വും. തി​ങ്ക​ൾ, ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.25ന് ​ബം​ഗ​ളൂ​രി​ൽ നി​ന്നും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നു​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ കു​വൈ​റ്റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ നാ​ലി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. സ​ലാ​ല കൂ​ടാ​തെ ഒ​മാ​നി​ലെ മ​സ്ക​റ്റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ മൂന്ന് മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. മ​സ്ക​റ്റി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ ഏ​ഴ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 40 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

ബ​ഹ്റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി പ​ശ്ചി​മേ​ഷ്യ​യി​ലെ 13 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ 18 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച​തോ​റും 780 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

അ​ടു​ത്തി​ടെ ന​വി​മും​ബൈ - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - ദു​ബാ​യി, ബംഗ​ളൂ​രു - ഫു​ക്ക​റ്റ്, പൂ​നെ, അ​മൃ​ത്സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട് നി​ന്നും ബംഗ​ളൂ​രു, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലെ 13 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 85 സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

National

പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന സ​ർ​വീ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ആ​ശ്വാ​സ പ്ര​ഖ്യാ​പ​നം.

ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നാ​ണ് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം. യാ​ത്രാ വൗ​ച്ച​റു​ക​ൾ ഡി​സം​ബ​ർ 3 മു​ത​ൽ 5 വ​രെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ക്ക്പി​റ്റ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​താ​യി ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​ത്രാ വൗ​ച്ച​റു​ക​ൾ ന​ൽ​കു​മെ​ന്നും ഈ ​വൗ​ച്ച​റു​ക​ൾ അ​ടു​ത്ത 12 മാ​സ​ത്തേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ ഏ​ത് യാ​ത്ര​യ്ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് 40,000 രൂ​പ വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യ​തെ​ങ്ങ​നെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​ച്ചു ന​ൽ​കു​ന്ന ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി​യി​ൽ‌ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ.

Business

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: താ​​​​ളംതെ​​​​റ്റി​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ല​​​​യ്ക്കു​​​​ന്നു.

ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രാ​​​​ണ്. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് മു​​​​ൻ​​​​കൂ​​​​ട്ടി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ധാ​​​​ന പ​​​​രാ​​​​തി . ബ​​​​ദ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​റ​​​​പ്പും ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല .

പ​​​​ല വി​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ട്ടു​​​​മു​​​​ത​​​​ൽ 15 വ​​​​രെ മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ വൈ​​​​കി​​​​യാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. നൂ​​​റു​​​ക​​​​ണ​​​​ക്കി​​​​ന് യാ​​​​ത്ര​​​​ക്കാ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ത​​​​ങ്ങു​​​​ന്നു​​​​ണ്ട്.

ഒ​​​​രോ ദി​​​​വ​​​​സ​​​​വും നാ​​​​ളെ​​​മു​​​​ത​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​ല​​​ഭി​​​ക്കു​​​ന്ന മ​​​​റു​​​​പ​​​​ടി. ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ചെ​​​​ന്നൈ, ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, പൂ​​​​ന, ജ​​​​യ്പു​​​​ർ, ല​​​​ക്നോ, പാ​​​​റ്റ്ന, റാ​​​​യ്പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങി​യ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​ക്കാ​ര​ണ​ത്താ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ‌

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. ഡി​ജി​സി​എ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​ത്തെ ചാ​രം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബി അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

അ​ഗ്നി​പ​ർ‌​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ക​രി​മേ​ഘ പ​ട​ലം ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തു നിന്നുള്ള സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖ​​​ത്ത​​​റി​​​ൽ ഇ​​​റാ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി. ഇ​​​ന്ന​​​ലെ പ​​​ക​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തേ​​​ണ്ട എ​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ളും ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച്ച രാ​​​ത്രി​​​യി​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ മ​​​സ്ക​​​റ്റ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, ദ​​​മാം, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന ജ​​​സീ​​​റ എ​​​യ​​​ർ​​​വേ​​​യ്സ് കു​​​വൈ​​​റ്റി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സും ഗ​​​ൾ​​​ഫ് എ​​​യ​​​റി​​​ന്‍റെ ബ​​​ഹ്റി​​​നി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സും സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

Kerala

ഗ​ള്‍​ഫി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കു​ടു​ങ്ങി

തിരുവനന്തപുരം/കൊച്ചി/കോ​​​​ഴി​​​​ക്കോ​​​​ട്: ഖ​​​​ത്ത​​​​റി​​​​ലെ യു​​​​എ​​​​സ് സേ​​​​നാ​​​​താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ഇ​​​​റാ​​​​ന്‍ മി​​​​സൈ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍​നി​​​​ന്നു ഗ​​​​ള്‍​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന്‍റെ വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​ക്കി.

​​യാ​​​​ത്ര​​​​ക്കാ​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​ടു​​​​ങ്ങി. നാ​​​​ട്ടി​​​​ലെ​​​​ത്തി തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന​​​​വ​​​​രും ജോ​​​ലി​​​​ക്കാ​​​യി പോ​​​​കു​​​​ന്ന​​​​വ​​​​രു​​​​മെ​​​​ല്ലാം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​രി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടും. മി​​​​ക്ക യാ​​​​ത്ര​​​​ക്കാ​​​​രും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ റ​​​​ദ്ദാ​​​​ക്കി​​​​യ വി​​​​വ​​​​രം അ​​​​റി​​​​യു​​​​ന്ന​​​​ത്.​ ക​​​​രി​​​​പ്പൂ​​​​രി​​​​ല്‍നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ഗ​​​​ള്‍​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ​​​​തി​​​​നാ​​​​റു വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​വി​​​​ടേ​​​​ക്കു വ​​​​രേ​​​​ണ്ട പ​​​​തി​​​​നാ​​​​ലു വി​​​​മാ​​​​ന​​​​ങ്ങ​​​​ളും റ​​​​ദ്ദാ​​​​ക്കി.​ ഷാ​​​​ര്‍​ജ, ദ​​​​മാം, അ​​​​ബു​​​​ദാ​​​​ബി, ദു​​​​ബാ​​​​യ്, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന്‍റെ വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും നി​​​​ര്‍​ത്തി​​​​വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​റു​​​​ക​​​​ള്‍ തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ഗ​​​​ള്‍​ഫ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്കു​​​​പു​​​​റ​​​​മേ ബം​​​​ഗ​​​​ളു​​​​രു, മും​​​​ബൈ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ല്‍​പെ​​​​ടും. ദോ​​​​ഹ, ഷാ​​​​ര്‍​ജ. അ​​​​ബു​​​​ദാ​​​ബി, ദ​​​​മാം, മ​​​​സ്‌​​​​ക​​​​റ്റ്, ജി​​​​ദ്ദ, ദു​​​​ബാ​​​​യ് എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ക​​​​രി​​​​പ്പൂ​​​​രി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ല്‍ പ്ര​​​​ധാ​​​​നം.

നെ​​​​ടു​​​​മ്പാ​​​ശേ​​​​രി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള 17 സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​ഭീ​​​​ഷ​​​​ണി ഒ​​​​ഴി​​​​ഞ്ഞ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ കൊ​​​​ച്ചി - ദോ​​​​ഹ, കൊ​​​​ച്ചി - ദു​​​​ബാ​​​യ്, ദു​​​​ബാ​​​യ് - കൊ​​​​ച്ചി, എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ കു​​​​വൈ​​​​റ്റ് - കൊ​​​​ച്ചി, കൊ​​​​ച്ചി - മ​​​​സ്ക​​​​റ്റ്, ദോ​​​​ഹ - കൊ​​​​ച്ചി, കൊ​​​​ച്ചി - ദോ​​​​ഹ, മ​​​​സ്ക​​​​റ്റ് - കൊ​​​​ച്ചി, കൊ​​​​ച്ചി - കു​​​​വൈ​​​​റ്റ്, സ്പൈ​​​​സ് ജെ​​​​റ്റി​​​​ന്‍റെ കൊ​​​​ച്ചി - ദു​​​​ബാ​​​യ്, ദു​​​​ബാ​​​യ് - കൊ​​​​ച്ചി, ഇ​​​​ൻ​​​​ഡി​​​​ഗോ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ കൊ​​​​ച്ചി - അ​​​​ബു​​​​ദാ​​​​ബി, കൊ​​​​ച്ചി - റാ​​​​സ​​​​ൽ​​​​ഖൈ​​​​മ, അ​​​​ബു​​​​ദാ​​​​ബി - കൊ​​​​ച്ചി, കൊ​​​​ച്ചി - മ​​​​സ്ക​​​​റ്റ്, മ​​​​സ്ക​​​​റ്റ് - കൊ​​​​ച്ചി, ബ​​​​ഹ​​​റി​​​​ൻ - കൊ​​​​ച്ചി - ദ​​​​മാം വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up